ദോഹ - ഇസ്രയേലിന്റെ ആക്രമണത്തില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ പതാകയുടെ നിറത്തില്‍ തിളങ്ങി ഖത്തര്‍ മ്യൂസിയം കെട്ടിടങ്ങള്‍. ഫലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമുണ്ടാകണമെന്നും മേഖല ശാന്തമാകണമെന്നും നിരന്തരം ആവശ്യപ്പെടുന്ന രാജ്യമാണ് ഖത്തര്‍.