കൊച്ചി-സംസ്ഥാനത്ത് ഇന്നുമുതല്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി മഴ ലഭിക്കുമെന്ന് സൂചനകള്‍. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പ്രധാനമായും വടക്കന്‍ കേരളത്തിലാണ് മഴ ശക്തിപ്പെടുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന. മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. ഒക്ടോബര്‍ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.