മസാലദോശയില്‍ നിന്നും പഴുതാരയെ കിട്ടിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ കോഫീ ഹൌസിനെതിരെ നടപടി സ്വീകരിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസാണ് പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്. മസാലദോശയില്‍ പഴുതാരയെ കിട്ടിയതായുള്ള വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്ന് കണ്ടെത്തി പാത്രങ്ങള്‍ കഴുക പോലും ചെയാതെയാണ് ഭക്ഷണണം പാക്കം ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് കോഫീ ഹൌസ് പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് മാനേജ്‌മെന്റിന് കീഴിലുള്ളതല്ല തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള കോഫീ ഹൗസുകള്‍.