ദോഹ- ഖത്തറില്‍ മലയാളി വീട്ടമ്മ നിര്യാതയായി. മലപ്പുറം ജില്ലയിലെ പാങ്ങ് ചേണ്ടി സ്വദേശി റംല മുഹമ്മദ് കബീറാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹസം മെബൈരിക് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. മുഹമ്മദ് കബീറിന്റെ ഭാര്യയാണ്.
ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെന്‍ഷ്യ പവര്‍ ഇന്റര്‍നാഷണല്‍), സാജിദ് (ഗള്‍ഫാര്‍ ഖത്തര്‍), സ്വഫാ മുക്താര്‍, ഷഹീബ് അഹമദ് ( ലണ്ടന്‍) എന്നിവര്‍ മക്കളാണ്.
മൃതദേഹം ഇന്ന് രാത്രി ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കെ.എം.സി.സി. അല്‍ ഇഹ്‌സാന്‍ കമ്മറ്റിഅറിയിച്ചു.