Sorry, you need to enable JavaScript to visit this website.

നാട്ടിലേക്കുള്ള ലഗേജുകള്‍ ഒഴിവാക്കി; പ്രവാസി നടത്തിയത് സ്വപ്‌ന യാത്ര

ജിദ്ദ- കുടുംബ സമേതം നാട്ടിലേക്കുള്ള യാത്രയില്‍ ലഗേജുകള്‍ ഒഴിവാക്കി കശ്മീരിലേക്ക് നടത്തിയ യാത്ര അനുസ്മരിക്കുകയാണ് അബ്ദുല്ല മുക്കണ്ണി

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം
അവധിക്കാലം ആസ്വാദ്യകരമാക്കാന്‍ ഒരു വഴി പറയട്ടെ! കുടുംബത്തോടൊപ്പം കഴിയുന്ന പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുമ്പോള്‍ കാര്‍ഡ് ബോഡ് പെട്ടികളില്‍ വാരിവലിച്ച് വാങ്ങികൂട്ടുന്ന ലഗേജുകള്‍ ഒഴിവാക്കാന്‍ ധൈര്യം കാണിച്ചാല്‍ ചിലപ്പോള്‍ ഏറെക്കാലം മനസ്സില്‍ കൊണ്ടു നടക്കുന്ന മനോഹരമായ സ്വപ്നങ്ങള്‍ പലതും നമുക്കും സാക്ഷാല്‍കരിക്കാം...

അങ്ങിനെ ഒരുകടുംകൈ ചെയ്യാനുള്ള മനസ്സ് പാകപ്പെടുത്താനുള്ള തയാറെടുപ്പാണ് ആദ്യം വേണ്ടത്.
നാട്ടിലെത്തിയശേഷം വിചാരിച്ച സ്ഥലങ്ങളിലേക്കൊന്നും ഒരിക്കലും പ്രവാസികള്‍ക്ക്  പോകന്‍ കഴിഞ്ഞെന്ന് വരില്ല.


Please follow our WhatsApp Channel
 

മുന്‍കാലഅനുവഭങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ടത് കൊണ്ട് ഇപ്രാവശ്യം നാട്ടിലേക്ക് പോകും വഴി ഞങ്ങള്‍ നേരെ കാശ്മീരിലേക്ക് വെച്ചുപിടിച്ചു! കോഴിക്കോട്ടെ TravelNGrow യുടെ ട്രാവല്‍ കണ്‍സള്‍ട്ടന്റ്  നിസാമിന്റെ  സഹായത്തോടെ ഞങ്ങള്‍ക്കുള്ള ജിദ്ദ -ബോംബെ  ബോംബെ-ശ്രീനഗര്‍  ശ്രീനഗര്‍-  ദല്‍ഹി   കോഴിക്കോട് ടിക്കറ്റുകളും കശ്മീരിലെ താമസം വാഹനം ഗൈഡ് ഭക്ഷണം എല്ലാം അവര്‍ ഒരുക്കിത്തന്നു.

ഞാനും ഭാര്യയും കയ്യില്‍ കരുതിയ പത്ത് കിലോ വീതുള്ള രണ്ട് ലഗേജും അഞ്ച് കിലോയില്‍ ഒതുക്കിയ രണ്ട് ഹാന്‍ഡ് ലഗേജുമായി ജിദ്ദയില്‍ നിന്നും മുംബായിലേക്കും പിന്നീട് ശ്രീനഗറിലേക്കും പറന്നിറങ്ങി. TravelNGrow ഏര്‍പ്പാട് ചെയ്ത െ്രെഡവറും ഗൈഡുമായ നസീര്‍ എന്ന കാശ്മീരി വണ്ടിയുമായി ഞങ്ങളെ ശ്രീനഗര്‍ ഏയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന് കവി പാടിയത് പോലെ കശ്മീരില്‍ എങ്ങും അതിമനോഹര ദൃശ്യങ്ങള്‍ മാത്രം. പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും താഴ്വാരങ്ങളും തടാങ്ങളും കണ്ണിന് ഉന്മാദം പകരുന്ന ഉത്സവക്കാഴ്ചകളാണ്.  

പിന്നീടങ്ങോട്ട് അഞ്ച് രാത്രികളും ആറ് പകലുകളും പ്രകൃതിയുടെ ദൃശ്യവിസ്മയങ്ങളില്‍ ഞങ്ങള്‍ അലിഞ്ഞില്ലാതാവുകയായിരുന്നു. ഭൂമിയില്‍ ഇങ്ങിനേയും ഒരിടം ദൈവം നമുക്കായി ഒരുക്കി വെച്ചിരിക്കുന്നു. പറുദീസകള്‍ തേടി പോകുന്നവര്‍ക്ക് കശ്മീര്‍ എന്നും ഒരു വിസ്മയമാണ്. പ്രകൃതി അതിന്റെ മാസ്മരിക സൗന്ദര്യം കൊണ്ട് സഞ്ചാരികളെ വിരുന്നൂട്ടുന്ന കശ്മീര്‍ എന്റെ ഹൃദയം കീഴടക്കി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ് ..എന്ന് വിശേഷിപ്പിച്ചത് മുഗള്‍ രാജാവ് ഷാജഹാന്‍ ചക്രവര്‍ത്തിയാണ്! സത്യമായും അത്രയേറെ മനോഹരമാണ് അവിടം.
   
ഭൂമിയിലെ സ്വര്‍ഗമാണ് കാശ്മീര്‍ എങ്കില്‍ സ്വര്‍ഗത്തിലെ പൂക്കള്‍ നിറഞ്ഞ താഴ്‌വരയാണ് ഗുല്‍മര്‍ഗ്ഗ്. പൂക്കളാല്‍ സുന്ദരമായ പുല്‍ത്തകിടി എന്നാണ് ഗുല്‍മര്‍ഗ് അറിയപ്പെടുന്നത്. കടുകു പാടങ്ങളും കുങ്കുമപ്പൂക്കള്‍ നിറഞ്ഞ പച്ചപ്പാടങ്ങളും കായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളുമാണ്  പഹല്‍ഗാമിലെത്തുന്നവരെ വരവേല്‍ക്കുന്നത്.സീസണ്‍ ഏതായാലും സൗന്ദര്യം അല്‍പ്പം പോലും ചോര്‍ന്നു പോകാത്ത മനോഹര ഭൂമിയാണ് സോനാമര്‍ഗും പഹല്‍ഗാമും ബേതാബ് വാലിയും ദാല്‍ തടാകത്തിലെ ശിക്കാറും സന്ധ്യാ  കാഴ്ചകളും  കണ്ണുകള്‍ മറയുവോളം  മനസ്സുനിറയുവോളം  പ്രകൃതിയുടെ ചമയങ്ങളും നിറക്കൂട്ടുകളും അരുവികളും കുന്നിന്‍ ചെരിവുകളും കുതിര സവാരികളും നമ്മെ ഏറെ മോഹിപ്പിക്കും!

ശ്രീനഗറിനെ പിന്നിലാക്കി വിമാനം ഉയരങ്ങള്‍ കീഴടക്കുമ്പോഴും അതിലും തീവൃതയോടെ ഹൃദയം ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് അപ്പോഴും ഇപ്പോഴും തിരിച്ചു പറന്നുകൊണ്ടിരിക്കുകയായിരുന്നു!

കോഴിക്കോട്ടെ എരഞ്ഞിക്കല്‍ സ്വദേശികളായ ഹിഫ്‌സുക്കയും ഭാര്യ ഷംഷാദും  അവരുടെ ബന്ധുവായ സലിമും ഭാര്യ
റഹ്മത്തും ( പ്രവാസികള്‍ ) ഈ യാത്രയില്‍ ഞങ്ങള്‍ക്ക് കൂട്ടായി ഒപ്പം കൂടിയപ്പോള്‍ നമ്മുടെ യാത്രകള്‍ ഒന്നു കൂടി കളറായി!

ഖത്തറില്‍ നിന്നും കാഴ്ചകള്‍ തേടിയെത്തിയ ശാക്കിറും ഷംനയും കുടുംബവുമായും  സൗഹൃദം പങ്കുവെക്കാന്‍ കഴിഞ്ഞതും യാത്ര അവിസ്മരണീയമാക്കി.
പ്രവാസികള്‍ വെറുതെ വാരിവലിച്ച് വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ക്ക് മുടക്കുന്ന കാശ് മാത്രം മതി കാശ്മീരിലേക്കൊരു യാത്രപോകാന്‍!  
ഓര്‍ക്കുക  ലഗേജുകള്‍ എത്ര മാത്രം കുറയുന്നോ യാത്രകള്‍ അത്രയും എളുപ്പമാവും!  

അബ്ദുല്ല മുക്കണ്ണി

 

Latest News