റിയാദ്- ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് പോരാളികള്‍ ഇസ്രായിലില്‍ അഭൂതപൂര്‍വമായ ആക്രമണം നടത്തിയതിന് പിന്നാലെ ഫലസ്തീനും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
'നിരവധി പലസ്തീന്‍ വിഭാഗങ്ങളും ഇസ്രായേല്‍ അധിനിവേശ സേനയും തമ്മിലുള്ള അഭൂതപൂര്‍വമായ സംഘര്‍ഷത്തിന്റെ സാഹചര്യവും സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'തുടര്‍ച്ചയായ ഇസ്രായില്‍ അധിനിവേശത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിന്റെ അപകടങ്ങളെക്കുറിച്ച് ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ ഓര്‍ക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാന പ്രക്രിയ സജീവമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി ആവശ്യപ്പെടുകയും ചെയ്തു.