Sorry, you need to enable JavaScript to visit this website.

ലഹരി അടിച്ച് കറങ്ങിയാല്‍ ഇനി തുപ്പല് കൂട്ടി പിടിക്കും, പുതിയ യന്ത്രവുമായി പോലീസ് നിരത്തിലിറങ്ങി

തിരുവനന്തപുരം - ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ നിന്ന് കറങ്ങാന്‍ നിക്കേണ്ട, എപ്പോഴാണ് പിടി വീഴുകയെന്ന് അറിയില്ല. ലഹി ഉപയോഗിക്കുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പോലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി.  ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പൊലീസിന്റെ പിടിയിലായി.  മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടികൂടാന്‍ ബ്രീത്ത് അനലൈസറുണ്ട്. എന്നാല്‍  ലഹരി ഉപോഗിച്ചെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. പൊലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്‍ കടന്നുപോയാല്‍ പോലും കണ്ടെത്താന്‍ പരിമിതിയുണ്ടായിരുന്നു.  ഇതിനുള്ള പരിഹാരമെന്നോണമാണ് ഉമിനീര്‍ പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീന്‍. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെയ്ക്കും. അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാം.  രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ ഉപയോഗിച്ച് തിരിച്ചറിയാമെന്നത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വലിയ അടിയാകും.

Latest News