Sorry, you need to enable JavaScript to visit this website.

എം. ഡി. എം. എയുമായി മയക്കുമരുന്ന് വില്‍പനക്കാരന്‍ മട്ടാഞ്ചേരി പോലീസിന്റെ പിടിയില്‍

കൊച്ചി- മയക്കുമരുന്ന് വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ യുവാവ് പിടിയില്‍. മട്ടാഞ്ചേരി സാന്തഗോപാലന്‍ റോഡില്‍ കുമാര്‍ പമ്പ്  ജംഗ്ഷന്‍ ഭാഗത്തു വില്പനയ്ക്ക് കൊണ്ടുവന്ന മയക്കു മരുന്നിനത്തില്‍പ്പെട്ട 3.40 ഗ്രാം വരുന്ന എം. ഡി. എം. എയുമായി മട്ടാഞ്ചേരി കുവപ്പാടം കൊച്ചിന്‍ കോളേജ് റോഡില്‍ സിസി 12/208 ആഗ യില്‍ അഭിജിത്ത് (29)നെയാണ് അറസ്റ്റ് ചെയ്തത്. 

പ്രതി പശ്ചിമകൊച്ചിയിലെ ചെറുപ്പക്കാരെയും സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ടൂറിസ്റ്റുകളേയും മറ്റും ലക്ഷ്യമാക്കി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതായി ജില്ല രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കെ. ആറിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഇയാളെ നിരീക്ഷിച്ച് വരികയുമായിരുന്നു. 

മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിന്‍സന്‍ ഡൊമിനിക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, എഡ്വിന്‍ റോസ്, വിഷ്ണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബേബിലാല്‍, അബുതാലീബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. 

പ്രതിക്കെതിരെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Latest News