ആലപ്പുഴ - മരം മുറിക്കുന്നതിനിടയില്‍ മരച്ചില്ല തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. കാഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് അഹസന്‍ (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയില്‍ മരത്തിന്റെ ചില്ല തെറിച്ചു വീണാണ് മരണം സംഭവിച്ചത്. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഹസന്‍.