ജിദ്ദ - താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിദേശിയായ ഉടമയെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന്് അറബ് വംശജന്റെ ഉടമസ്ഥതയില്‍ വിവാഹ വസ്ത്രങ്ങളുടെ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി വനിത പറഞ്ഞു. രണ്ടു വര്‍ഷമായി താന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഉടമയെ കുറിച്ച് തനിക്കൊന്നുമറിയില്ല. സ്ഥാപനത്തിന്റെ സൂപ്പര്‍വൈസറായ അറബ് വംശജനുമായാണ് താന്‍ ആശയവിനിമയം നടത്തുന്നതെന്നും സൗദി വനിത പറഞ്ഞു.
വാർത്തകൾക്കായി മലയാളം ന്യൂസ് വാട്‌സ്ആപ് ചാനൽ ഫോളോ ചെയ്യുക
ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സ്ഥാപനത്തിന്റെ ഉടമ സ്വദേശി ജീവനക്കാരിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇതേ കുറിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട അല്‍ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സൗദി പൗരനുമായും അവര്‍ ഇടപെട്ടിട്ടില്ല. എല്ലാ ദിവസവും സ്ഥാപനം അടക്കാന്‍ നേരത്ത് സൂപ്പര്‍വൈസറായ അറബ് വംശജന്‍ എത്തി വിറ്റുവരവ് ഇനത്തിലെ പണം കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നിസാരമായ വേതനമാണ് സൗദി ജീവനക്കാരിക്ക് ലഭിക്കുന്നത്.
വിവാഹ വസ്ത്ര വിപണി ഏറെ ലാഭം നല്‍കുന്ന മേഖലയാണ്. എന്നാല്‍ ഈ മേഖലയില്‍ വിദേശ തൊഴിലാളികളുടെ ആധിപത്യമാണെന്നും ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്നും അല്‍ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് പറഞ്ഞു.