റിയാദ് - ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളിൽ നിന്ന് കഴിഞ്ഞ വർഷം കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന് ലഭിച്ച പരാതികളിൽ വൻ വർധന. കഴിഞ്ഞ കൊല്ലം ഉപയോക്താക്കളിൽ നിന്ന് 53,182 പരാതികളാണ് കൗൺസിലിന് ലഭിച്ചത്. 2016 ൽ പരാതികളുടെ എണ്ണം 5,283 മാത്രമായിരുന്നു. കൗൺസിലിന് ലഭിച്ച പരാതികളിൽ 91 ശതമാനവും ഇൻഷുറൻസ് കമ്പനികൾക്കെതിരെ ആയിരുന്നു. അവശേഷിക്കുന്ന പരാതികൾ ആശുപത്രികൾ അടക്കമുള്ള സേവന ദാതാക്കൾക്കും തൊഴിലുടമകൾക്കും എതിരെ ആയിരുന്നു. കഴിഞ്ഞ വർഷം കൗൺസിലിന് ലഭിച്ച പരാതികളിൽ 907 ശതമാനം വർധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം ഇൻഷുറൻസ് മേഖലയിൽ ഒരു ശതമാനം മാന്ദ്യം രേഖപ്പെടുത്തിയെങ്കിലും ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ 2.2 ശതമാനം വളർച്ചയുണ്ടായി. സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരുടെ എണ്ണം 1.2 കോടിയായി ഉയർന്നിട്ടുണ്ട്.