രാജപുരം- വ്യാജ രേഖ ഉപയോഗിച്ച് കെ.എസ്.എഫ്.ഇ യില്‍ നിന്നും 70 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍.
കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ചിത്താരി വി.പി റോഡിലെ എം. ഇസ്മയിലിനെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. 2019 ല്‍ കെ.എസ്. എഫ്.ഇ മാലക്കല്ല് ശാഖയില്‍ നിന്നാണ് ഇസ്മയിലും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരും വായ്പയെടുത്തത്. ഇസ്മയിലിന്റെ ഉടമസ്ഥതയില്‍ ഉപ്പളയിലുള്ള അഞ്ച് ഏക്കര്‍ സ്ഥലം ഈടു വെച്ചാണ് ചിട്ടിയില്‍ നിന്നും വായ്പയെടുത്തത്. എന്നാല്‍ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രേഖകള്‍ ബ്രാഞ്ച് മാനേജര്‍ പരിശോധിച്ചപ്പോഴാണ് വായ്പയെടുക്കുന്ന സമയത്ത് ഹാജരാക്കിയ രേഖകള്‍ മുഴുവനും വ്യാജമാണെന്ന് കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വില്ലേജ് ഓഫിസറുടെ ഡിജിറ്റല്‍ ഒപ്പ് ഉള്‍പ്പെടെ വ്യാജമായി ഉണ്ടാക്കിയാണ് കെ.എസ്.എഫ്.ഇ യില്‍ ഹാജരാക്കിയത്.
അറസ്റ്റിലായ ഇസ്മയിലിന്റെ തട്ടിപ്പുമായി മറ്റു പലര്‍ക്കും ബന്ധമുണ്ടെന്ന് സൂചനയുണ്ട്. രാജപുരം പോലീസ് ഇതു സംബന്ധിച്ച് വിശദമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.