നിലമ്പൂര്‍-ഒമ്പതര വയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ 57 കാരന് എട്ടു വര്‍ഷം തടവും 6000 രൂപ പിഴയും ശിക്ഷ. എടക്കര ഉദിരകുളം കാട്ടുപറമ്പില്‍ ജോസഫി(മോന്‍സി-57) നാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2021 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം. ഒമ്പതര വയസുകാരനെ പ്രതിയുടെ വീട്ടില്‍ വെച്ചു പീഡിപ്പിച്ചെന്ന പരാതിയില്‍ പോത്തുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
പോത്തുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ശംഭുനാഥാണ് കേസന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.