Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപഭോഗം കുറക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം- സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 6:30 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാറാണ് നിയന്ത്രണത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി. ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാം. ഇതിനോട് ഉപഭോക്താക്കൾ സഹകരിക്കണമെന്നും  കുറിപ്പിൽ പറയുന്നു. 
 

Latest News