Sorry, you need to enable JavaScript to visit this website.

പുകവലിക്കല്ലേ, വന്ദഭാരത് ഓട്ടം നിര്‍ത്തും 

തിരൂര്‍-കേരളത്തില്‍ തലങ്ങും വിലങ്ങും ഓടുകയാണ് രണ്ടു വന്ദോഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍. രണ്ടിലും നിറയെ യാത്രക്കാരുമുണ്ട്. മറ്റു ട്രെയിനുകളെ പിടിച്ചിട്ടാണ് വന്ദേഭാരത് സമയത്തിനെത്തുന്നത്. സാധാരണ ട്രെയിനിന്റെ അഞ്ചും ആറും ഇരട്ടി യാത്രാകൂലിയുള്ളതിനാല്‍ സാധാരണക്കാര്‍ ഈ ട്രെയിനിലെ യാത്രയെ കുറിച്ച് ചിന്തിക്കേണ്ടതില്ല. മാത്രവുമല്ല, താഴ്ന്ന വരുമാനക്കാര്‍ ആശ്രയിക്കുന്ന എക്‌സ്പ്രസ് ട്രെയിനുകളെയാണ് വന്ദേഭാരതിന് പാതയൊരുക്കാന്‍ മണിക്കൂറോളം പിടിച്ചിടുന്നത്. പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിച്ച ശേഷം രണ്ടു പ്രാവശ്യം മലബാര്‍ പ്രദേശത്ത് സ്റ്റോപ്പല്ലാത്തിടത്ത് നിര്‍ത്തേണ്ടി വന്നു. പട്ടാമ്പിക്കടുത്ത പള്ളിപ്പുറത്തും തിരൂരിനടുത്തുമാണ് അപ്രതീക്ഷിതമായി ട്രെയിന്‍ സ്റ്റോപ്പായത്. രണ്ടിടത്തും വില്ലന്‍ പുകവലി തന്നെ. യാത്രക്കാര്‍ ടോയ്‌ലറ്റില്‍ ചെന്നിരുന്ന് സ്വകാര്യമായി പുക വലിച്ചാലും ലോക്കോ പൈലറ്റ് തല്‍ക്ഷണം വിവരമറിയും. മാത്രവുമല്ല ഈ ട്രെയിനിലെ ടോയ്‌ലറ്റുകളില്‍ നിന്ന് അലാറം ലഭിക്കുന്നതോടെ വണ്ടി ഓട്ടമാറ്റിക്കായി നിര്‍ത്തും. അളവില്‍ കൂടുതല്‍ പുക സെന്‍സറിലൂടെ തിരിച്ചറിയും. വെറുതെ ഒരു ഗമയ്‌ക്കെങ്ങിലും ഇതില്‍ കയറുന്ന പലര്‍ക്കും ഇത്തരമൊരു സെന്‍സിംഗ് സംവിധാനം ഈ ട്രെനിലുണ്ടെന്ന് അറിയില്ല. മാത്രവുമല്ല, പുക ശ്രദ്ധയില്‍ പെട്ട് സ്റ്റോപ്പ് ചെയ്തിട്ടിടത്തു നിന്ന് എന്‍ജിനിയറിംഗ് ക്ലിയറന്‍സ് ലഭിച്ചാലേ ലോക്കറ്റ് യാത്ര പുനരാരംഭിക്കുകയുള്ളു. വണ്ടി നിര്‍ത്താന്‍ കാരണ ഭൂതനായ യാത്രക്കാരില്‍ നിന്ന് കനത്ത തുക പിഴ ഈടാക്കുകയും ചെയ്യും. 
 

Latest News