കാസർഗോഡ് - പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ റമദാനിൽ പീഡിപ്പിച്ച ശേഷം മുങ്ങിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പെരിയ കുണിയയിൽ എൻ.എ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നയിലെ മുറിയിൽ വച്ചും ശേഷം കാസർഗോഡ് റെയിൽവേ സ്‌റ്റേഷന്റെ പരിസരത്തുവെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.