തൃശൂര്‍ - ഒരു പൈസ പോലും നല്‍കാതെ വെറുതെ പറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് വിശ്വസിക്കാന്‍ പാടുപെടുകയാണ് പന്തളം സ്വദേശിയായ സന്തോഷ് എന്ന യുവാവ്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷമാണ് സന്തോഷിനെ തേടിയെത്തിയത്. സന്തോഷ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വഴിയില്‍ തൃശൂര്‍ അമല ആശുപത്രിയുടെ എതിര്‍ വശത്തുള്ള ലോട്ടറി കടയില്‍ നിന്നാണ് അന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു സെറ്റ് ടിക്കറ്റുകള്‍ മാറ്റിവെയ്ക്കണമെന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ടിക്കറ്റുകള്‍ പണം വാങ്ങി നല്‍കാമെന്നും കടയുടമയോട് പറഞ്ഞത്. സന്തോഷ് പണം നല്‍കിയില്ലെങ്കിലും കടയുമയായ സിജോ പൂലോന്‍ ജോസ് ടിക്കറ്റുകള്‍ സന്തോഷിനായി മാറ്റിവെച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ താന്‍ മാറ്റിവെയ്ക്കാന്‍ ഏല്‍പ്പിച്ച ടിക്കറ്റുകള്‍ വാങ്ങാനായി സന്തോഷ് വീണ്ടും കടയിലെത്തി. അപ്പോഴാണ് ഒന്നാം സമ്മാനം തനിക്ക് വേണ്ടി കടയുടമ മാറ്റിവെച്ച ടിക്കറ്റിനാണെന്ന് അറിയുന്നത്. കടയുടമ തന്നെയാണ് സന്തോഷിനായി ടിക്കറ്റുകള്‍ മാറ്റിവെച്ച കാര്യവും അതില്‍ ഒന്നാം സമ്മാനം അടിച്ച കാര്യവും സന്തോഷിനോട് പറഞ്ഞത്. പൈസ പോലും കൊടുക്കാതെ തനിക്ക് വേണ്ടി മാറ്റിവെച്ച വെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോള്‍ സന്തോഷിന് വിശ്വസിക്കാനായില്ല. സമ്മാനം അടിച്ച ടിക്കറ്റ് പിന്നീട് സന്തോഷ് പണം കൊടുത്ത് വാങ്ങുകയായിരുന്നു. ഒന്നാം സമ്മാനം ഉണ്ടെന്നറിഞ്ഞിട്ടും ആ ടിക്കറ്റ് തനിക്ക് തരാന്‍ തയ്യാറായ ലോട്ടറി കടയുടമയുടെ സത്യസന്ധതയെക്കുറിച്ച് പറയാന്‍ സന്തോഷിന് വാക്കുകളില്ല.