കോട്ടയം-റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതിന് റെയില്‍വേ പൊലീസ് അറസ്റ്റുചെയ്ത ഓട്ടോ ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ എ.സി. ഷിബുവിനെയാണ് റിമാന്‍ഡ് ചെയ്തത്. ആവശ്യക്കാരില്‍ നിന്ന് അധിക പണം വാങ്ങി തിരക്കുള്ള വണ്ടികളില്‍ തത്കാല്‍ ടിക്കറ്റ് എടുത്തുകൊടുക്കുന്ന ഇയാളെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റിലായത്. ആവശ്യക്കാരില്‍ നിന്ന് 500 രൂപ മുതല്‍ ടിക്കറ്റിന് ഷിബു അധികമായി വാങ്ങിയിരുന്നു. റെയില്‍വേ ടിക്കറ്റ് എടുക്കുന്നതിന് ബുക്കിംഗ് ക്ലാര്‍ക്കുമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാള്‍ അധികതുക ഈടാക്കുന്നത്.<തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കന്യാകുമാരി ബംഗളുരു ഐലന്‍ഡ് എക്‌സ്പ്രസില്‍ ഞായറാഴ്ച ബംഗളുരുവിലേക്ക് പോകാന്‍ വേണ്ടിയുള്ള മൂന്ന് എ സി ടിക്കറ്റ് എടുത്ത് പുറത്തേക്ക് വരുമ്പോഴാണ് ചെങ്ങന്നൂര്‍ ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി വേണുവിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.