തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ നയിക്കുന്ന കേരള യാത്ര ജനുവരിയിൽ നടക്കും. കെ.പി.സി.സി രാഷ്ട്രിയകാര്യസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പിണറായി സർക്കാരിന്റെ ജനസദസ്സിന് ബദലായി കേരളീയ സമൂഹത്തിന്റെ കുറ്റപത്രമായി ഈ യാത്രയെ മാറ്റാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. സംസ്ഥാന വ്യാപക പരിപാടികള് നടത്താനാണ് കെപിസിസി തീരുമാനം. കെ.പി.സി.സി പ്രസിഡന്റായതിന് ശേഷം സുധാകരൻ നടത്തുന്ന ആദ്യ കേരള യാത്രയാണിത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും കേരള യാത്ര. പണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയും മോഡി സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരേ ജനവികാരം ഉണർത്താനും ലക്ഷ്യമിട്ടുള്ള യാത്ര ബൂത്ത് തലം തൊട്ട് വൻ ചലനമുണ്ടാക്കുംവിധമാണ് പ്ലാൻ ചെയ്യുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിയായി പാർട്ടിയെയും യു.ഡി.എഫ് സംവിധാനത്തെയും കൂടുതൽ ശക്തിപ്പെടുത്താനും യാത്ര ഉപകാരപ്പെടുംവിധം സംഘടനാ ചക്രം ചലിപ്പിക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.