Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ നാലു മാസമായി ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

ഷാര്‍ജ- അപകടത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി നിര്യാതനായി. പറശ്ശിനിക്കടവ് മന്നന്‍ വീട്ടില്‍ ജിജേഷ് (35) ആണ് മരിച്ചത്.
വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ്: ജനാര്‍ദനന്‍ മന്നന്‍. മാതാവ്: വനജ പുതിയപുരയില്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News