കോഴിക്കോട്- ഐ.ടി.ഐ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി മൂടാടി വെള്ളറക്കാട് റെയിൽവേ ട്രാക്കിലാണ് സംഭവം. നടുവണ്ണൂരിലെ ഒറ്റപുരക്കൽ കാവിൽ അബ്ദുൾ ഹമീദിന്റെ മകൾ ഫഹ്മിദ(19). മൂടാടി ഹിൽബസാറിൽ റോബർട്ട് റോഷന്റെ മകൻ റിജോ റോബർട്ട്(21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ വിദ്യാർഥികളാണ്. വ്യാഴാഴ്ച പുലർച്ചെ മൂടാടി വെള്ളറക്കാട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫഹ്്മിദയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ബുധനാഴ്ച പോലീസിന് പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ വീട്ടിൽ നിന്ന് പോയതാണ് മരിച്ച റിജോ റോബർട്ട്.