Sorry, you need to enable JavaScript to visit this website.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം 800 വിദേശികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി - കുവൈത്ത് ആഭ്യന്തര മന്ത്രാലയം 800 വിദേശ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇതില്‍ ഭൂരിഭാഗവും അറബ് വംശജരാണ്. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പായി തങ്ങളുടെ കാര്യങ്ങള്‍ ശരിയാക്കുന്നതിന് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നല്‍കിയിട്ടുണ്ട്. ഈ കൂട്ട പിരിച്ചുവിടലുകള്‍ക്ക് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും നിലവിലുള്ള സ്വദേശിവല്‍ക്കരണ നയവുമായി ബന്ധിപ്പിച്ചാണ് ഈ നീക്കം എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ വിദേശി തൊഴിലാളികള്‍ക്കു പകരം കുവൈത്തി പൗരന്മാരെ നിയമിക്കാന്‍ സ്വദേശിവല്‍ക്കരണത്തിലൂടെ ശ്രമിക്കുന്നു. സമീപ കാലത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് അധ്യാപക ജീവനക്കാരുടെ കുറവുണ്ടായിട്ടും കഴിഞ്ഞ അധ്യയന വര്‍ഷാവസാനം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലായം ഏകദേശം 1,800 വിദേശ അധ്യാപകരെ പിരിച്ചുവിട്ടിരുന്നു.

 

Latest News