മലപ്പുറം - സി പി എം സംസ്ഥാന സമിതി അഗം അഡ്വ. കെ അനില്‍ കുമാര്‍ ഉയര്‍ത്തി വിട്ട തട്ട വിവാദം പാര്‍ട്ടി തിരുത്തിയത് കൊണ്ട് തീരില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. അങ്ങനെയൊരു വിവാദാം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ബി ജെ പിയുടെ ആയുധം എടുത്ത് ഉപയോഗിക്കുകയാണ് സി പി എം ചെയ്തത്. അതുകൊണ്ട് തന്നെ ഈ വിവാദം തിരുത്തിയത് കൊണ്ട് തീരുന്നതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി പി എം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അതിന്റെ ശാസ്ത്രീയത തിരയുന്നതില്‍ പ്രസക്തിയില്ല. ' ഇന്ത്യ ' മുന്നണിയില്‍ ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പാര്‍ട്ടി പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ അഴിച്ചു വെച്ചല്ല ആരും വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. ഈ വസ്ത്രം ധരിച്ചു തന്നെ മുന്നേറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.