മദീന- മദീനയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഒരു അധ്യാപിക മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീന യാമ്പു റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം.
സ്‌കൂളിലേക്ക് പോകുകയായിരുന്ന കാറുകളാണ് അപകടത്തില്‍ പെട്ടത്. അധ്യാപിക സംഭവസ്ഥലത്ത് വെച്ചുമരിച്ചു. കാറിലുണ്ടായിരുന്ന നാലു അധ്യാപികമാര്‍ക്കും അവരുടെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ പെട്ട രണ്ടാമത്തെ വാഹനം ഓടിച്ചിരുന്ന സെകണ്ടറി വിദ്യാര്‍ഥിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ എയര്‍ ആംബുലന്‍സില്‍ മദീന കിംഗ് സല്‍മാന്‍ മെഡിക്കല്‍സിറ്റിയിലേക്കും ഒരാളെ അല്‍ഈസ് ആശുപത്രിയിലേക്കും രണ്ടു പേരെ കിംഗ് ഫഹദ് ആശുപത്രിയിലേക്കും മറ്റുള്ളവരെ യാമ്പു ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.