തിരുവനന്തപുരം- യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽനിന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ രാജിവെച്ചു. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധീരൻ, കോൺഗ്രസിന് ലഭിക്കേണ്ട രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരെ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽനിന്നും രാജിവെച്ചത് എന്നാണ് സൂചന. ഇ-മെയിൽ വഴിയാണ് രാജി സന്ദേശം അയച്ചത്.