ഇടുക്കി-ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് നടപടി.
ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികന്‍ ബി ജെ പിയില്‍ അംഗമാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. െ്രെകസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റത്തിന്റെ പ്രതികരണം. പ്രതികരിച്ചത്.
ആനുകാലിക സംഭവങ്ങള്‍ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചത് എന്നും ഫാദര്‍ കുര്യാക്കോസ് മറ്റം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ബി ജെ പിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിവര്‍ക്കുള്ള മറുപടിയാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ ബി ജെ പി പ്രവേശനമെന്നും കെ എസ് അജി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുവാന്‍ ബി ജെ പി ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി ഇടുക്കി മണ്ഡലം പ്രസിഡന്റ് എസ് സുരേഷ്, ജനറല്‍ സെക്രട്ടറി നോബി ഇ എഫ് , മൈനോറിറ്റി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ ദേവസ്യ, ബി ജെ പി മണ്ഡലം ഭാരവാഹികളായ സുരേഷ് തെക്കേക്കൂറ്റ്, സോജന്‍ പണം കുന്നില്‍, സുധന്‍ പള്ളിവിളാകത്ത്, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ലീന രാജുഎന്നിവര്‍ സംബന്ധിച്ചു