കൊച്ചി- കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റിലെ എം.എസ്.എഫ് പ്രതിനിധിയായ അമീന്‍ റാഷിദ് റഗുലര്‍ വിദ്യാര്‍ഥിയെന്ന് ഹൈക്കോടതി. കോളേജില്‍നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റഗുലര്‍ വിദ്യാര്‍ഥിയല്ലെന്ന പരാതിയില്‍ അമീനിന്റെ സെനറ്റ് അംഗത്വം സര്‍വകലാശാല റദ്ദാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
അമീന്‍ പാലക്കാട് സി ഡാക് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അമീനെ കോളേജില്‍നിന്ന് പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് അമീന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)