ദുബയ്- വെന്തുരുകും ചൂടില്‍ അകം കുളിര്‍പ്പിക്കാന്‍ സൗജന്യ ഐസ്‌ക്രീ വിതരണവുമായി ദുബയ് പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ്. ദുബയിലേയും അബുദബിയിലേയും അല്‍ ഐനിലേയും തെരഞ്ഞെടുപ്പ് ഇടങ്ങളില്‍ രണ്ടാഴ്ചത്തേക്കാണ് സൗജന്യമായി രണ്ടായിരം ഐസ്‌ക്രീമുകള്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ വ്യത്യസ്ത രുചികളിലുള്ള സ്‌കൂപുകളുമായി ദുബയ് പാര്‍ക്‌സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഐസ്‌ക്രീം വണ്ടി ഓടിത്തുടങ്ങി. നാലു വ്യത്യസ്ത പാര്‍ക്കുകള്‍ ഉള്ള ഇവിടെ ഓഗസ്റ്റ് ആറു വരെയാണ് ഐസ്‌ക്രീം വണ്ടിയുടെ കറക്കം. പാര്‍ക്കിലെത്തുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഐ സ്‌ക്രീം ഫ്രീ ആയി നുണയാം.
ഓഗസറ്റ് ഏഴുമുതല്‍ ഐസ്‌ക്രീം വണ്ടി അബുദബിയിലെ തെരഞ്ഞെടുത്ത കേന്ദ്രത്തിലേക്ക് നീങ്ങും. ഓഗസ്റ്റ് 13 വരെ അബുദബിയിലുണ്ടാകും. അതിനിടെ 10, 11 ദിവസങ്ങളില്‍ അല്‍ ഐനിലും ഫ്രീ ഐസ്‌ക്രീം വിതരണം ഉണ്ടാകും. ഐസ്‌ക്രീം വണ്ടി ഇപ്പോള്‍ എവിടെ എത്തി എന്നറിയാന്‍ തങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ പരിശോധിച്ചാല്‍ മതിയെന്ന് ദുബയ് പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് പറയുന്നു. ഐസ്‌ക്രീം വണ്ടിയോടൊപ്പം സെല്‍ഫി എടുത്ത് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ സമ്മാനവുമുണ്ട്. നറുക്കെടുപ്പിലൂടെ നാലു തീം പാര്‍ക്കുകളിലേക്കുള്ള നാല് സൗജന്യ പ്രവേശന ടിക്കറ്റ് സമ്മാനം നല്‍കും.