മണ്ണാര്‍ക്കാട്- ബൈക്ക് വാങ്ങി വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെത്തല്ലൂര്‍ പൂവ്വത്താണി വട്ടപ്പറമ്പില്‍ അമ്പാടത്ത് മുഹമ്മദ് ഫിറോസിനെ(36)യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ചെങ്ങമനാട് സ്വദേശി ശരത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശരത്തിന്റെ ബൈക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. മുഹമ്മദ് ഫിറോസ് ഉടമയുമായി ബന്ധപ്പെട്ട് 1.78 ലക്ഷം രൂപക്ക് കച്ചവടും ഉറപ്പിച്ചു. ബാങ്കില്‍ വെച്ചാണ് ചെക്ക് എഴുതിക്കൊടുത്തത്. വാഹനവും രേഖകളും കൈമാറുകയും ചെയ്തു. രണ്ടു ദിവസത്തിനകം തുക ലഭിക്കുമെന്നായിരുന്നു ഉറപ്പ്. പണം ലഭിക്കാതെ വന്നപ്പോഴാണ് ശരത്ത് പരാതിയുമായി പോലീസിനെ സമീപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)