Sorry, you need to enable JavaScript to visit this website.

പ്രവാസി ഇന്ത്യക്കാരുടെ തുല്യതാ സർട്ടിഫിക്കറ്റ് പ്രശ്‌നം: സർക്കാർ ഇടപെടണം -വെൽഫെയർ പാർട്ടി 

തിരുവനന്തപുരം : പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി ബിരുദധാരികളായ പ്രവാസി ഇന്ത്യക്കാരുടെ തുല്യതാ സർട്ടിഫിക്കറ്റ് പ്രശ്‌നം പരിഹരിക്കാൻ കേരള സർക്കാറും കേന്ദ്ര വിദേശകാര്യ  മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
പ്രൈവറ്റ് മോഡിലൂടെ ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കിയിരിക്കുന്നവരുടെ ജനുവിനെസ്സ് സർട്ടിഫിക്കറ്റിൽ മോഡ് ഓഫ് സ്റ്റഡി രേഖപ്പെടുത്തേണ്ടിടത്ത് പ്രൈവറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ അത്തരത്തിലുള്ളവർക്ക് പുതിയ നിയപ്രകാരം യു.എ.ഇ മന്ത്രാലയത്തിൽ നിന്ന്  തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുമൂലം യോഗ്യതയുള്ള ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടത്തിനിടയാകും. കേരളത്തിലെ  യൂണിവേഴ്‌സിറ്റികൾ നൽകുന്ന പ്രൈവറ്റ്-റെഗുലർ ഡിഗ്രികൾ  തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നു  മാത്രമല്ല രണ്ടും ഒരേ സ്‌കീമും ഒരേ സിലബസുമാണ്. റഗുലർ കോളേജുകളിൽ ആവശ്യത്തിന് സീറ്റില്ലാത്തതുമൂലമാണ് പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി നിരവധിപേർക്ക് ബിരുദം നേടേണ്ടി വരുന്നത്. യു.എ.ഇ മന്ത്രാലയത്തെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ഇന്ത്യൻ വിദേശകാര്യവകുപ്പ് തയ്യാറാകണം. കേരളത്തിൽ നിന്നുള്ള പ്രവാസികളെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പ്  ഇതിൽ ഗൗരവമായി ഇടപെടണം. ആവശ്യമെങ്കിൽ പ്രതിനിധി സംഘത്തെ യു.എ.ഇയിലേക്കയച്ച് വസ്തുത ബോധ്യപ്പെടുത്തണം. ഭാവിയിൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നിയമ നിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News