കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവള റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) വിപുലീകരിക്കുന്നനുള്ള ഭൂമി അടുത്തയാഴ്ച പൂര്‍ണമായും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. ഭൂമി വിട്ടുനല്‍കിയ 25 പേര്‍ക്കുള്ള 17.66 കോടി രൂപ ഇന്നലെ ട്രഷറിയില്‍ നല്‍കി. 46 കുടുംബങ്ങള്‍ക്കുള്ള 29 കോടിയുടെ ബില്ലുകള്‍ നേരത്തെ തന്നെ തയാറാക്കിയിരുന്നു. 76 കുടുംബങ്ങളാണ് ഭൂമി വിട്ടുനല്‍കുന്നത്. ഏറ്റെടുക്കുന്ന ഭൂമി ഈ മാസം 10 നകം പൂര്‍ണമായും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാനാകുമെന്ന് ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ ഡോ. ജെ.ഒ അരുണ്‍ പറഞ്ഞു.
വിമാനത്താവള റണ്‍വേ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കും അനുബന്ധ വസ്തു വകകള്‍ക്കുമായി 71.15 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ 17.66 കോടി ലഭ്യമാക്കി. ബാങ്ക് അക്കൗണ്ട് വഴിയാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിമാനത്താവള റണ്‍വേ റെസയുടെ നീളം നിലവിലുള്ള 90 മീറ്ററില്‍നിന്ന് 240 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമിയുടെ അതിര്‍ത്തി ശാസ്ത്രീയമായി നിര്‍ണയിച്ചതോടെ 12.506 ഏക്കറാണ് ഏറ്റെടുക്കുക. പള്ളിക്കല്‍ വില്ലേജില്‍ നിന്ന് 5.566 ഏക്കറും നെടിയിരുപ്പില്‍ നിന്ന് 6.94 ഏക്കറുമാണ് അവസാന കണക്കനുസരിച്ച് ഏറ്റെടുക്കുന്നത്. നേരത്തെ 14.5 ഏക്കറാണ് ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ 12.506 ഏക്കര്‍ ഭൂമിയാണ് ലഭ്യമായത്. പൊതു അവധി ദിവസങ്ങളില്‍ പോലും ഓഫീസ് പ്രവര്‍ത്തിച്ചാണ് ഉദ്യോഗസ്ഥ സംഘം നടപടികള്‍ വേഗത്തിലാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തിനായി ഇത് 13 ാം തവണയാണ് ഭൂമി ഏറ്റെടുക്കുന്നത്.