കൊച്ചി - സര്‍ക്കാരിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എം ഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് വിനയകുമാറും സംഘവും പണം വെച്ച് ചീട്ട് കളിച്ചതിന് ട്രിവാന്‍ഡ്രം ക്ലബില്‍ പിടിയിലാകുന്നത്.