Sorry, you need to enable JavaScript to visit this website.

'തട്ടം ഇടാനും ഇടാതിരിക്കാനുമുള്ളതാണ് സ്വാതന്ത്ര്യം'; അനിൽകുമാറിനെ പിന്തുണച്ച് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഐഷ പി ജമാൽ

കോഴിക്കോട് - സി.പി.എം നേതാവ് കെ അനിൽകുമാറിന്റെ വിവാദ തട്ടം പരാമർശത്തെ പിന്തുണച്ച് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഐഷ പി ജമാൽ രംഗത്ത്. തട്ടം ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ് അനിൽകുമാർ പറഞ്ഞത്. ആ സ്വാതന്ത്ര്യം ലഭിക്കാൻ കേരളത്തിൽ ഇടപെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളുമാണെന്നും അവർ എഫ്.ബിയിൽ കുറിച്ചു.
 'തട്ടം തലയിൽ ഇടാൻ വന്നാൽ എന്നാണ് അനിൽകുമാർ പറഞ്ഞത്... തട്ടം ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ്. ആ സ്വാതന്ത്ര്യം ലഭിക്കാൻ കേരളത്തിൽ ഇടപെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളുമാണ്.. വിദ്യാഭ്യാസമാണ് സ്ത്രീക്കുള്ള ഭരണഘടന അവകാശത്തേപറ്റി അവരെ ബോധവതികൾ ആക്കിയത്. തട്ടം ഇടാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതോടൊപ്പം ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നത് മുസ്‌ലിം ലീഗ് ജമാഅത്ത് വാദികൾ തിരിച്ചറിയണമെന്നും പ്രസംഗം തീർത്ത് കേൾക്കാൻ അവസരം ഉണ്ടാക്കിയതിന് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.

അഡ്വ. ഐഷ പി ജമാലിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ: 

 മലപ്പുറത്ത് വരുന്ന പുതിയ പെൺകുട്ടിളെ കാണൂ നിങ്ങൾ.. തട്ടം തലയിൽ ഇടാൻ വന്നാൽ അത് വേണ്ട എന്ന് പറയുന്ന പുതിയ പെൺകുട്ടികളും മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായതിന്റെ ഭാഗമായി തന്നെ... വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെ..എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതാണ് സഖാവ് അനിൽ കുമാർ നടത്തിയ പ്രസംഗത്തിന്റെ വിവാദ ഭാഗം.
 തട്ടം തലയിൽ ഇടാൻ വന്നാൽ എന്നാണ് അദ്ദേഹം പറഞ്ഞത്.. തട്ടം ഇടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ്. ആ സ്വാതന്ത്ര്യം ലഭിക്കാൻ കേരളത്തിൽ ഇടപെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളുമാണ്.. വിദ്യാഭ്യാസമാണ് സ്ത്രീക്കുള്ള ഭരണഘടന അവകാശത്തേപറ്റി അവരെ ബോധവതികൾ ആക്കിയത്. തട്ടം ഇടാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതോടൊപ്പം ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് എന്നാണ് മുസ്ലിം ലീഗ് ജമാഅത്ത വാദികൾ തിരിച്ചറിയുക.
 മറക്കുട മാറ്റി നമ്പൂതിരി സ്ത്രീകൾ പുറത്തിറങ്ങിയതും, രണ്ടാം വിവാഹം സാധ്യമായതുമെല്ലാം പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിന്റെ ഭാഗമാണ്. തൊഴിൽ എടുക്കാൻ നമ്പൂതിരി സ്ത്രീകളോട് ആഹ്വാനം ചെയ്ത സഖാവ് ഇ എം എസ്‌നെ കുറിച്ചും അനിൽകുമാർ സഖാവ് ഈ പ്രസംഗത്തിൽ പറഞ്ഞ് പോകുന്നുണ്ട്. ഒരു തൊഴിലും കിട്ടിയില്ലെങ്കിൽ തോട്ടി പണി എങ്കിലും ചെയ്യൂ എന്നാണ് അവരോട് അദ്ദേഹം പറഞ്ഞത്.. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആത്മാഭിമാനം ഉയരുന്നതിനെ പറ്റി തികഞ്ഞ ബോധം കമ്മ്യൂണിസ്റ്റുകാർക്കുണ്ട്...
സഖാവ് അനിൽകുമാർ ഇത് മാത്രമല്ല, ധാരാളം കാര്യങ്ങൾ litmsu-ന്റെ വേദിയിൽ ഇന്നലെ സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ കുത്തി തിരിപ്പ് കൊണ്ടാണെങ്കിൽ കൂടി ആ വീഡിയോ പൂർണ്ണമായി കാണാൻ അവസരം ഒരുക്കിയതിനു നന്ദി.
 

Latest News