Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോഗ്ബ ബാഴ്‌സയിലേക്ക്, സിദാനെ കാത്ത് യുനൈറ്റഡ്

ലണ്ടൻ - മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഫോം കണ്ടെത്താനാവാതെ വലയുന്ന ഫ്രാൻസിന്റെ ലോകകപ്പ് ചാമ്പ്യൻ പോൾ പോഗ്ബയെ ബാഴ്‌സലോണ വലയിടുന്നു. പോഗ്ബയുമായി ബാഴ്‌സലോണയുടെ ടെക്‌നിക്കൽ സെക്രട്ടറിയും മുൻ ഫ്രഞ്ച് താരവുമായ എറിക് അബിദാൽ ലോസ്ആഞ്ചലസിൽ രഹസ്യ ചർച്ച നടത്തി. യുനൈറ്റഡ് വിടാൻ പോഗ്ബ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ 2021 വരെ അവരുമായി പോഗ്ബക്ക് കരാറുണ്ട്. യുവന്റസിൽ നിന്ന് ലോക റെക്കോർഡ് തുകക്കാണ് പോഗ്ബ യുനൈറ്റഡിലെത്തിയത്. 
നിരന്തരം വഴക്കിടുന്ന കോച്ച് ജോസെ മൗറിഞ്ഞോയെ മാറ്റാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരുങ്ങുന്നതായും സൂചനയുണ്ട്. തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത ശേഷം റയൽ മഡ്രീഡിനോട് വിടപറഞ്ഞ സിനദിൻ സിദാനെയാണ് അവർ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള ക്ലബ്ബുകളിലെല്ലാം മൂന്നാം സീസണാവുമ്പോൾ മൗറിഞ്ഞൊ മങ്ങുന്നതാണ് പതിവ്. 
യുനൈറ്റഡിന്റെ മറ്റൊരു ഫ്രഞ്ച് താരം ആന്റണി മാർഷ്യാലിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ക്ലബ്ബിന്റെ അമേരിക്കൻ പ്രി സീസൺ പര്യടനത്തിനിടെ ഭാര്യയുടെ പ്രസവത്തിനായി മടങ്ങിയ മാർഷ്യാൽ ടീമിൽ തിരിച്ചെത്തിയിട്ടില്ല. 
ക്രിസ്റ്റ്യാനൊ റൊണാൾഡോയെ നഷ്ടപ്പെട്ട റയൽ മഡ്രീഡ് ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ രണ്ട് പ്രമുഖ സ്‌ട്രൈക്കർമാരെ നോട്ടമിട്ടിട്ടുണ്ട്. ടോട്ടനത്തിന്റെ ഹാരി കെയ്‌നിനെയോ ലിവർപൂളിന്റെ മുഹമ്മദ് സലാഹിനെയോ സാന്റിയാഗൊ ബെർണബാവുവിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അവർ. എന്നാൽ സലാഹിന് ലിവർപൂളിൽ തുടരാനാണ് താൽപര്യം.
 

Latest News