കേരള സര്‍ക്കാരിന്റെ പ്രചാരണ വീഡിയോയില്‍  മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം-കേരളത്തെ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പ്രചാരണ വീഡിയോയില്‍ മുസ്‌ലിം  ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും. മാലിന്യമുക്ത നവ കേരളത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിജ്ഞ ചൊല്ലുന്നവരുടെ കൂട്ടത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയും. പിണറായി വിജയന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമേ മന്ത്രി എം ബി രാജേഷ്, നടന്‍ മമ്മൂട്ടി, നടി മഞ്ജു വാരിയര്‍ തുടങ്ങിയവരാണ് പ്രചാരണ വീഡിയോയില്‍ പങ്കാളിയായത്. പ്രചാരണ വീഡിയോയില്‍ പ്രതിപക്ഷത്ത് നിന്ന് കുഞ്ഞാലിക്കുട്ടി മാത്രമാണ് പങ്കെടുത്തത്.
'സംസ്‌കാര ശൂന്യവും നിയമ വിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടില്ല'- പ്രചാരണ വീഡിയോയിലെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍. 'മാലിന്യമുക്ത നവ കേരളത്തിനായി  ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നാടിന്റെ നല്ല മാറ്റത്തിനായി നമുക്കേവര്‍ക്കും ഈ ശുചിത്വ യജ്ഞത്തിന്റെ ഭാഗമാകാം.'- എന്ന ആമുഖത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
 

Latest News