തിരുവനന്തപുരം- മലപ്പുറത്തെ പെണ്‍കുട്ടികള്‍ തട്ടം വേണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വിദ്യാഭ്യാസവുമാണെന്ന സി.പി.എം നേതാവ് അനില്‍കുമാറിന്റെ പ്രസംഗം വിവാദമാകുന്നതിനിടെ, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്താണ് ഈ വിമര്‍ശമെന്ന വ്യാഖ്യാനവുമായി സി.പി.എം സൈബറിടം രംഗത്ത്. അനില്‍ കുമാറിന്റെ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണ് വിമര്‍ശമെന്നാണ് അവരുടെ വാദം.
സ്ത്രീയുടെ പദവി ഉയര്‍ത്തിയത് യുക്തിവാദികളല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അനില്‍കുമാര്‍ പറയുന്നു. ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കാത്ത രവിചന്ദ്രന്‍ സി.പി.എമ്മിനെ പിടികൂടുന്നതിലെ അസാംഗത്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. മണിപ്പൂരില്‍ ഉടുതുണിയില്ലാതെ നില്‍ക്കുന്ന ഇന്ത്യന്‍ സ്ത്രീക്ക് ഉടുതുണി കൊടുക്കുകയാണ് ആദ്യം വേണ്ടതെന്നും പൊതുസിവില്‍കോഡ് ചര്‍ച്ചയല്ല വേണ്ടതെന്നും അനില്‍ കുമാര്‍ പറഞ്ഞു.
വീഡിയോ കാണാം.