കൊല്ലം - പീഡനക്കേസ് പ്രതിയായ യുവാവ് ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്് ഐയുടെ സ്‌കൂട്ടറില്‍. കുറച്ച് ദൂരം പോയപ്പോഴാണ് താന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് പിന്നിലാണ് കയറിയതെന്നറിഞ്ഞത്. ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിവും എസ് ഐയും നാട്ടുകാരും ചേര്‍ന്നു പിടികൂടി. കൊല്ലം കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കൊടുവിള ചാരുവിന്‍ വീട്ടില്‍ ജോമോന്‍ ആണ് പിടിയിലയത്. മറ്റൊരു കേസ് അന്വേഷിക്കാന്‍ പോകുകയായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബിന്‍സാജിനോട് ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു. എസ് ഐ ആണെന്നറിഞ്ഞപ്പോള്‍ കുണ്ടറയില്‍ വെച്ച് രക്ഷപെട്ടാനുള്ള ശ്രമം നടത്തിയെങ്കിലം നാട്ടുകാരുടെ സഹായത്തോടെ ജോമോനെ കീഴടക്കുകയായിരുന്നു. കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പൊലീസിന് കൈമാറി. മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.