Sorry, you need to enable JavaScript to visit this website.

കേരളത്തിലെ മൂന്ന് നദികളില്‍ ജല നിരപ്പ് അപകടകരമായ നിലയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം - കേരളത്തിലെ മൂന്ന് നദികളില്‍ ജല നിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീന്റെ മുന്നറിയിപ്പ്. നെയ്യാര്‍, കരമന, മണിമല നദികളിലാണ് ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്.  ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മൂന്ന്  ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയില്‍ കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ സാധാരണയേക്കാള്‍ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.

 

Latest News