Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

കണ്ണൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞ് തനിക്കെതിരെ ഒരു ചാനലില്‍ വെളിപ്പെടുത്തല്‍ നടത്തിയ ആള്‍  ക്വട്ടേഷന്‍കാരനാണ്. ജയിലില്‍ കിടന്ന ഇയാള്‍ പുറത്തിറങ്ങി കാശിന് വേണ്ടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.  പി സതീഷ് കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞ് വന്നയാളെ കുറിച്ച് അന്വേഷിക്കണം. അയാള്‍ ക്രിമിനല്‍ കേസില്‍ കുറേനാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇങ്ങനെ പണത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്തിയതിനെക്കുറിച്ചും  പണത്തിന് വേണ്ടി മാധ്യമങ്ങളെ ദുരുപയോഗം നടത്തിയതിനെക്കുറിച്ചും  പോലീസ് വിശദമായി അന്വേഷണം നടത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

 

 

Latest News