Sorry, you need to enable JavaScript to visit this website.

ആരു പറഞ്ഞു കോടിയേരി അപ്പൂപ്പന്‍ പോയെന്ന്, ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടല്ലോ; മുഖ്യമന്ത്രിയുടെ പേരക്കുട്ടി ഇഷാന്‍

തിരുവനന്തപുരം - ആരു പറഞ്ഞു കോടിയേരി അപ്പൂപ്പന്‍ പോയെന്ന്. ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടല്ലോ, സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെപ്പറ്റിയുള്ള ഓര്‍മയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരക്കുട്ടി ഇഷാന്‍. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള ചിരിയും വര്‍ത്തമാനം പറച്ചിലും എന്റെ ഉള്ളില്‍ സങ്കടം വരുത്തുന്നു എന്ന് ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇഷാന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ആരായിരുന്നു എനിക്ക് കോടിയേരി അപ്പൂപ്പന്‍... എ.കെ.ജി ഫ്ലാറ്റില്‍ വരുമ്പോഴെല്ലാം.. 'ആ കെഗു ' എന്ന് നീട്ടി വിളിച്ചുകൊണ്ടു വരുന്ന അപ്പൂപ്പന്‍ ഇത്ര വേഗം നമ്മളെയെല്ലാം വിട്ട്.... ഒരിക്കലും കാണാന്‍ കഴിയാത്ത ഒരിടത്തേക്ക്... പോകുമെന്ന് വിചാരിച്ചതേ ഇല്ല.. കോടിയേരി അപ്പൂപ്പന്റെ ആ ഭംഗിയുള്ള ചിരിയും വര്‍ത്തമാനം പറച്ചിലും എന്റെ ഉള്ളില്‍ സങ്കടം വരുത്തുന്നു. കോടിയേരി അപ്പൂപ്പനും അച്ചാച്ചനും തമ്മിലുള്ള സൗഹൃദം... ഒന്നൊന്നായി വരുന്നു. കോടിയേരി അപ്പൂപ്പന്‍ വിട്ടുപിരിഞ്ഞ് ഒരു കൊല്ലം ആയെന്നു പറയുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.. ആ ചിരിയും വര്‍ത്തമാനവും എല്ലാം... എനിക്ക് ഇപ്പോഴും കാണാനാവുന്നുണ്ട്. ആരു പറഞ്ഞു കൊടിയേരി അപ്പൂപ്പന്‍ പോയെന്ന്... ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടല്ലോ... ഒരുകാലവും വിട്ടു പിരിയാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൂപ്പുകൈ.

 

 

 

Latest News