Sorry, you need to enable JavaScript to visit this website.

കരുവന്നൂരിലെ ഇ ഡി അന്വേഷണം പരമാവധി എ.സി മൊയ്തീന്‍ വരെ, അതിനുമുമ്പ് അഡ്ജസ്റ്റ് മെന്റ് നടക്കും -കെ മുരളീധരന്‍

കോഴിക്കോട് - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇ ഡി ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് കെ മുരളീധരന്‍ എം പി. ഇ ഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. കരുവന്നൂരിലെ ഇ ഡി അന്വേഷണം പരമാവധി എ.സി മൊയ്തീന്‍ വരെ എത്തും. അതിനുമുമ്പ് അഡ്ജസ്റ്റ് മെന്റ് നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളെയും തകര്‍ക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന് അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളിലും അന്വേഷണം നടക്കട്ടെ, ഒരു ഭയവുമില്ല. കരുവന്നൂരിനെ മുതലെടുത്ത് തൃശൂര്‍ സീറ്റ് പിടിക്കാമെന്ന് ബിജെപി കരുതേണ്ടെ. ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടുമോയെന്ന് നോക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ മണ്ഡല പര്യടനത്തെയും മുരളീധരന്‍ പരിഹസിച്ചു. ഈ രീതിയിലാണ് അഴിമതി പോകുന്നതെങ്കില്‍ കെ.എസ്.ആര്‍.ടി.സിയിലാണോ പൊലീസ് വാഹനത്തിലാണോ മന്ത്രിമാര്‍ പോകുന്നതെന്ന് കണ്ടറിയാം. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. മുമ്പും അവര്‍ക്കു കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

Latest News