തിരുവനന്തപുരം - കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. 300 നിക്ഷേപകര്‍ക്കായി 13 കോടി നഷ്ടമായി എന്നാണ് പരാതി. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപെട്ടവര്‍ ആരോപിക്കുന്നത്. 2002 ല്‍ ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്തത്.