Sorry, you need to enable JavaScript to visit this website.

കനത്ത മഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ രക്ഷപ്പെട്ടു

കൊച്ചി - കനത്ത മഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. സ്ഥലപരിചയില്ലാത്തതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും നേഴ്‌സിനും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് ഇന്നലെ രാത്രി 12 മണിക്കാണ്  യാത്ര സംഘം അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ പുഴയില്‍ മുങ്ങി താഴ്ന്ന കാര്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല്. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്‌സും,നാട്ടുകാരും ചേര്‍ന്നാണ് കാര്‍ കണ്ടെത്തിയ്ത. വെളുപ്പിന് മൂന്ന് മണിയോടെ  കാര്‍ കരയില്‍ കയറ്റിയ ശേഷമാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

Latest News