കുവൈത്ത് സിറ്റി- അനധികൃത റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് പന്നിയിറച്ചിയും മദ്യവും വിതരണം ചെയ്ത ഏതാനും യുവതികൾ അടക്കം എട്ടു വിദേശികളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ലൈസൻസ് നേടാതെ സ്വകാര്യ താമസസ്ഥലം പ്രതികൾ റെസ്റ്റോറന്റ് ആക്കി മാറ്റുകയായിരുന്നു.
അനധികൃത റെസ്റ്റോറന്റിൽ പന്നിയിറച്ചിയും മദ്യവും വിതരണം ചെയ്യുന്നതായി സുരക്ഷാ വകുപ്പുകൾക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടിയാണ് അനധികൃത സ്ഥാപനം റെയ്ഡ് ചെയ്തത്. റെസ്റ്റോറന്റിലെ മെനു പട്ടികയിൽ തന്നെ പന്നിയിറച്ചി ഉൾപ്പെടുത്തിയിരുന്നു. 489 കുപ്പി വാറ്റ് ചാരായവും 10 കുപ്പി വിദേശമദ്യവും 54 വീപ്പ വാഷും 218 കിലോ പന്നിയിറച്ചിയും അനധികൃത സ്ഥാപനത്തിൽ കണ്ടെത്തി.