കോഴിക്കോട് - പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹം ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാമെന്ന വാഗ്ദാനം സംസ്ഥാന സർക്കാർ ലംഘിച്ചതായി കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ലിബറൽ ചിന്താഗതിയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ജൻഡർ ന്യൂട്രാലിറ്റി നിർദ്ദേശങ്ങൾ പിൻവലിക്കാമെന്നും ലിംഗനീതിയിലധിഷ്ഠിതമായേ പാഠൃപദ്ധതി പരിഷ്‌കാരമാണ് നടപ്പാക്കുകയെന്നും സർക്കാർ ഉറപ്പു നല്കിയിരുന്നു.
എന്നാൽ, പാഠ്യപദ്ധതി പരിഷികരണ കരട് രേഖ പുറത്തുവന്നപ്പോൾ ജൻഡർ ന്യൂട്രാലിറ്റിയെ സാധ്യമാക്കും വിധമാണ് നിർദേശങ്ങൾ വന്നിരിക്കുന്നത്. ലിംഗനീതി പറയുന്നതോടൊപ്പം ലിംഗ സമത്വമെന്നും ജൻഡർ വേർതിരിവുകൾ ഇല്ലാതാക്കണമെന്നും പറയുന്നു. ജൻഡർ നിലപാടുകളിലുള്ള അശാസ്ത്രീയമായ സമീപനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കണമെന്നു പറയുന്നതിലൂടെ ലിംഗനീതിയുടെ മറപിടിച്ച് ജൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുകയാണ് സർക്കാർ ചെയ്യുന്നത്. പാഠ്യപദ്ധതി പരിഷരണ രേഖയിൽ ലിംഗനീതിയിലധിഷ്ഠമായ പഠനരീതി എന്നു തന്നെ വ്യക്തമാക്കണമെന്ന് കെ.എൻ എം ആവശ്യപ്പെട്ടു.
കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന വൈസ്പ്രസിഡന്റ് എഞ്ചി. അബ്ദുൽജബ്ബാർ മംഗലത്തയിൽ അധ്യക്ഷത വഹിച്ചു. ചർച്ച ജനറൽസെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ബഷീർ മദനി, ഇ.ആർ സൈദലവി, ഇ.ആർ അബ്ദുൽജബ്ബാർ, എൻ.എം അബ്ദുൽ ജലീൽ, പി.പി ഖാലിദ്, കെ.പി സകരിയ്യ, കെ.എൽ.പി ഹാരിസ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, കെ.പി അബ്ദുറഹ്മാൻ സുല്ലമി, പി അബ്ദുൽ അലി മദനി, ഡോ. ഇസ്മാഈൽ കരിയാട്, ഡോ. ജാബിർ അമാനി, സി അബ്ദുല്ലത്തീഫ് മാസ്റ്റർ, ഫൈസൽ നന്മണ്ട, സി മമ്മു കോട്ടക്കൽ, എം.കെ മൂസ മാസ്റ്റർ, എം അഹ്മദ് കുട്ടി മദനി, ഡോ. അനസ് കടലുണ്ടി,
എം.ടി മനാഫ് മാസ്റ്റർ, കെ.എം ഹമീദലി, കെ.എ സുബൈർ, ബി.പി.എ ഗഫൂർ, അലി മദനി മൊറയൂർ, കെ.പി അബ്ദുറഹ്മാൻ, ശംസുദ്ദീൻ പാലക്കോട്, ഡോ. അൻവർ സാദത്ത്, റുക്‌സാന വാഴക്കാട്, ആദിൽ നസീഫ്, ഫഹീം പുളിക്കൽ, സി.ടി ആയിഷ, പി അബ്ദുസ്സലാം സംസാരിച്ചു.