Sorry, you need to enable JavaScript to visit this website.

മുലപ്പാൽ കൊടുത്തശേഷം തൊട്ടിലിൽ കിടത്തി; മൂന്നര മാസമായ കുഞ്ഞ് മരിച്ചു

പാലക്കാട് - മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസമായ കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്-അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിരുന്നു. പിന്നീട് നോക്കിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. അനാലിക സഹോദരിയാണ്.
 

Latest News