നിപ സമ്പര്‍ക്ക പട്ടികയില്‍ ഇനി 517 പേര്‍

കോഴിക്കോട് - ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ ഉള്ളത് 517പേര്‍.
51 പേരെ ശനിയാഴ്ച സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കി.  പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിപ നെഗറ്റീവ് ആയി വെള്ളിയാഴ്ച ആശുപത്രികളില്‍ നിന്നും
ഡിസ്ചാര്‍ജ്ജായ  നാലുപേരെയും ഫോണ്‍  വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് , ഡിഎംഒ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News