ദോഹ- ഒക്ടോബര്‍ രണ്ടിന് ദോഹയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സിബിഷനായ എക്‌സ്‌പോക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ലാമ്പ് ബിയര്‍ ശില്‍പം.
എയര്‍പോര്‍ട്ടിലെ പടുകൂറ്റന്‍ ശില്‍പമായ 23 അടി വെങ്കല ടെഡി ബിയര്‍ ഇതിനകം തന്നെ സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രമായി മാറി. നിത്യവും നിരവധി പേരാണ് ഈ ശില്‍പവുമൊത്തുള്ള ഫോട്ടോകളെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എക്‌സ്‌പോ ഔപചാരികമായി ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാനറി മഞ്ഞ നിറത്തില്‍, പ്രകാശപൂരിതമായ പുഷ്പ അലങ്കാരങ്ങളാല്‍ അലങ്കരിച്ചിരിച്ച ഈ ശില്‍പം കൂടുതല്‍ ആകര്‍ഷകമാകുന്നു. കൂടാതെ എക്‌സ്‌പോ 2023 ദോഹ ലോഗോ പ്രധാന്യപൂര്‍വം ചേര്‍ത്തത് ആഘോഷത്തിന് നിറം പകരുന്നു.
ഈ കലാപരമായ ഇന്‍സ്റ്റാളേഷന്‍ ഒക്ടോബര്‍ രണ്ടിന് അല്‍ ബിദ്ദ പാര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സിബിഷന്റെ ഉദ്ഘാടനത്തെ അടയാളപ്പെടുത്തുന്നു, 2024 മാര്‍ച്ച്28വരെഎക്‌സിബിഷന്‍ തുടരും.