തിരുവനന്തപുരം - കരുവന്നൂര്‍ ബാങ്ക് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ എ കെ ജി സെന്ററില്‍ സി പി എം അടിയന്തര യോഗം. കേരള ബാങ്കിന്റെ ഫ്രാക്ഷന്‍ വിളിച്ച് കൂട്ടിയാണ് ചര്‍ച്ച. കരുവന്നൂര്‍ ബാങ്കിലെ ഇടപാടുകാര്‍ക്ക് പണം മടക്കിക്കൊടുക്കുന്നതിന് കേരള ബാങ്കില്‍ നിന്ന് പണം കണ്ടെത്തുന്നതിന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് എങ്ങനെ പണം തിരികെ നല്‍കാം എന്നതാണ് യോഗത്തില്‍ പ്രധാന വിഷയം. പ്രതിസന്ധി മറികടക്കാന്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വീണ്ടും നിക്ഷേപം സ്വീകരിക്കാന്‍ സി പി എം നീക്കം നടത്തുന്നുണ്ട്. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ-സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കും.