വാഷിംഗ്ടണ്‍- കാനഡയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രംഗത്തെത്തി. ഹട്ട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കാനഡ സ്വന്തം മ്ണ്ണില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര കാര്യാലയങ്ങളില്‍ പോകാന്‍ ഭയമാണെന്നും അവരെ പരസ്യമായി അവഹേളിക്കുകയാണെന്നും പറഞ്ഞ എസ്. ജയശങ്കര്‍ അതിനാലാണ് വിസ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാനഡക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.